×

മുഖം മിനുക്കി രാജധാനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ‘സ്വര്‍ണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്​സ്​പ്രസ്സ്​ നവീകരിച്ചു. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതി​​െന്‍റ ഭാഗമായാണ്​ 35 ​ലക്ഷത്തോളം മുടക്കിയുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നവീകരണ പദ്ധതി. സീല്‍ധാ^രാജധാനി എക്​സ്​പ്രസ്സാണ് പദ്ധതിയുടെ ഭാഗമായി​ ആദ്യം മോഡി കൂട്ടിയത്​​.

കോച്ചുകളില്‍ പുതിയ ഇന്‍റീരിയര്‍ ഡിസൈന്‍ പരീക്ഷിച്ചിട്ടുണ്ട്​. ബര്‍ത്തുകളിലേക്ക്​ എളുപ്പം കയറാന്‍ പ്രത്യേക ​സ്​റ്റെപ്പുകളും ഒരുക്കി. സി.സി.ടി.വി കാമറകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, ടോയ്​ലറ്റുകളില്‍ ഒാ​േട്ടാ ജാനിറ്ററുകള്‍, കൂടുതല്‍ സ്​റ്റോറേജ്​ സൗകര്യങ്ങള്‍, തുടങ്ങി അടിമുടി മാറ്റം വരുത്തിയ രാജധാനിയുടെ ചിത്രം ഇന്ത്യന്‍ റെയില്‍വേ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തു​. സ്വര്‍ണ ​േകാച്ചസ്​ പദ്ധതിയിലൂടെ 14 രാജധാനി ട്രെയിനുകളും 15 ശതാബ്​ദി ട്രെയിനുകളും കൂടി നവീകരിച്ചേക്കുമെന്നും പോസ്​റ്റില്‍ പറയുന്നുണ്ട്​.

 ഹൗറ-ന്യൂഡല്‍ഹി രാജധാനി എക്​സ്​പ്രസ്സും ഹൗറ-റാഞ്ചി ശതാബ്​ദി എക്​സ്​പ്രസ്സുമടക്കം മൂന്ന്​ ട്രെയിനുകള്‍ കൂടി വൈകാതെ തന്നെ പദ്ധതിപ്രകാരം നവീകരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top