ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടിക്ക് വധഭീഷണി; ഒന്‍പത് സദാചാര ആങ്ങളമാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ വേദിക്ക് സമീപം ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് നേരേ വധഭീഷണി മുഴക്കിയ ഒന്‍പതു പേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നതിലുള്ള പ്രതിഷേധമായാരുന്നു തിരുവനന്തപുരത്തെ ഫ്ലാഷ് മോബ്. മലപ്പുറം സ്വദേശിയായ ജസ്ലക്ക് നേരെയാണ് ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്ല വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ജസ്ലയുടെ പരാതിയെ തുടര്‍ന്ന് വധഭീഷണി ഉയര്‍ത്തിയ ഒമ്ബത് പേര്‍ക്കെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്.
മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികള്‍ എയ്ഡ്സ്ദിനത്തില്‍ ബോധവത്കരണത്തിന്റെ ഭാഗമായി ജിമിക്കി കമ്മല്‍ പാട്ടിന് ചുവട് വെച്ചത് മതവിശ്വാസത്തിന് എതിരാണെന്നുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വ്യക്തിസ്വാതന്ത്ര്യവും മതവും രാഷ്ര്ടീയവുമെല്ലാം കൂടിക്കലര്‍ന്ന മറ്റൊരു തലത്തിലേക്ക് ചര്‍ച്ച വഴി മാറി. പ്രതികൂലിച്ചും അനുകൂലിച്ചും രണ്ടു ചേരിയായി തിരിഞ്ഞാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്.
മുസ്ലീംപെണ്‍കുട്ടികളുടെ നൃത്തത്തിന്റെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടികള്‍ ഇസ്ലാാം മതം വിശ്വസിച്ചല്ല ജീവിക്കുന്നതെന്ന പറഞ്ഞ് മുസ്ലീം മതപണ്ഡിതന്മാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ടെലിവിഷന്‍ പരിപാടിയിലും യൂത്ത് ഫെസ്റ്റിവലുകളിലുമെല്ലാം ഒപ്പനയും മറ്റും കളിക്കുമ്ബോള്‍ പ്രശ്നമില്ലല്ലോയെന്ന ചോദ്യവും എതിര്‍ഭാഗത്ത് നിന്നുള്ളവര്‍ ചോദിക്കുന്നുണ്ട്.
മലപ്പുറത്തെ പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് കളിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ അക്ഷേപിച്ചവര്‍ക്കെതിരെയും വനിതാക്കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. അസ്ലീലപ്രചരണം നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ വനിതാക്കമ്മീഷന്‍ സൈബര്‍സെല്ലിന് നിര്‍ദ്ദേശം നല്‍കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്