പൊതുവാഹനങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം
കക്കോടി(കോഴിേക്കാട്): 2018 ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം പ്രാബല്യത്തിലാക്കി ഉത്തരവ്. 1989ലെ മോേട്ടാര്‍ വാഹനനിയമത്തിലെ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ്, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിതവേഗവും വഴിമാറിയുള്ള ഒാട്ടവും നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് ഘടിപ്പിക്കുന്നതോടെ ദിശയും വേഗതയും കണ്ട്രോള് റൂമുകളിലെ വിഡിയോ സ്ക്രീനുകളില്‍ തെളിയും. വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണം.
ഡ്രൈവറുടെ അഡ്രസ്, േഫാണ്‍ നമ്ബര്‍ എന്നിവ ഫോേട്ടാ സഹിതം വാഹനത്തിെന്റ ഉള്ളില്‍ കാണുവിധം പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ല ആര്.ടി.ഒ ഒാഫിസുകളിലായിരിക്കും കണ്ട്രോള് റൂമുകള്‍. ചരക്കുവാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ വലിയ തോതില്‍ അപകടം കുറക്കാനാകുമെന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മോേട്ടാര്‍ വാഹന നിയമത്തിലെ അധികാരം ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഇരുചക്ര വാഹനങ്ങള്‍, നഗരങ്ങളില്‍ ഒാടുന്ന ഇ-റിക്ഷ, മുചക്ര വാഹനങ്ങള്‍, പെര്‍മിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ എന്നിവയെ ജി.പി.എസ് ഘടിപ്പിക്കുന്നതില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപവരെയുള്ള ജി.പി.എസ് യൂനിറ്റുകള്‍ ഘടിപ്പിക്കുന്നതിനെതിരെ ബസ് ഉടമകള്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് ഉത്തരവില്‍ കാലതാമസം വരാനിടയാക്കിയത്.
2018 ഏപ്രില്‍ ഒന്നിന് മുമ്ബ് പൊതുഗതാഗതം ജി.പി.എസ് സംവിധാനത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷ വര്ധിപ്പിക്കുന്നതിെന്റ ഭാഗമായി കഴിഞ്ഞ ആഗസ്റ്റില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എതിര്‍പ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്