പട്ടയമുള്ളവരെ ഒഴിവാക്കിയാകും കുറിഞ്ഞി ഉദ്യാനത്തിെന്റ അതിര്ത്തി പുനര്നിര്ണയമെന്ന് മന്ത്രി എം.എം മണി.
തിരുവനന്തപുരം: പട്ടയമുള്ളവരെ ഒഴിവാക്കിയാകും കുറിഞ്ഞി ഉദ്യാനത്തിെന്റ അതിര്ത്തി പുനര്നിര്ണയമെന്ന് മന്ത്രി എം.എം മണി. വര്ഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന പട്ടയമുള്ളവരെ ഒഴിപ്പിക്കില്ല. കുറിഞ്ഞി ഉദ്യാനത്തിെന്റ അതിര്ത്തി പുനര്നിര്ണയിക്കുേമ്ബാള് ഇവരെ ഒഴിവാക്കും. ഉദ്യാനം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും എം.എം. മണി പറഞ്ഞു.
പട്ടയമുള്ളവരെ ഒഴിവാക്കണമെങ്കില് കൊട്ടക്കാമ്ബൂര് വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 68ലെയും പട്ടയഭൂമി ഒഴിവാക്കി അതിര്ത്തി നിര്ണയം നടത്തണം. ബ്ലോക്ക് 62ല് കര്ഷകര് ഉള്പ്പെട്ടിട്ടുണ്ട്. ഇടുക്കി എം.പി ജോയ്സ് ജോര്ജിെന്റയും കുടുംബാംഗങ്ങളുടെയും വിവാദഭൂമി ബ്ലോക്ക് 58ലാണ്. കര്ഷകരെ മറയാക്കിയാകും വമ്ബന്മാരുടെ ഭൂമി സംരക്ഷണം. പട്ടയം ചമച്ച് അനധികൃതമായി ഭൂമി കൈവശം വെച്ചവരില് ഏറെയും വമ്ബന്മാരോ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഭൂമി സ്വന്തമാക്കിയ 151 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് നേരത്തേ തയാറാക്കിയത്.
പെരുമ്ബാവൂരിലെ ജനപ്രതിനിധിയായ ഒരു സി.പി.എം നേതാവിന് ഇവിടെ വിവിധ പേരുകളില് 52 ഏക്കറാണ് ഭൂമി. മറയൂര് മുന് പാര്ട്ടി ഏരിയ സെക്രട്ടറിക്കും 10 ഏക്കറിലേറെ ഭൂമിയുണ്ട്. ഇടുക്കി എം.പിയുടെ പട്ടയം റദ്ദാക്കുന്നതിന് റവന്യൂ വകുപ്പ് കണ്ടെത്തിയ കാരണങ്ങള് ബാധകമായ ഭൂമിയാണിവയെല്ലാം. ഉന്നത യു.ഡി.എഫ് നേതാവിനും ബിനാമി പേരില് ഇതേ പ്രദേശത്ത് ഭൂമിയുണ്ട്. 3200 ഹെക്ടര് വിസ്തൃതിയുള്ള കുറിഞ്ഞി ഉദ്യാനം പട്ടയമുള്ളവരെ ഒഴിവാക്കിയാല് 2000 ഹെക്ടറില് താഴേക്ക് ചുരുങ്ങും.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്