നബിദിന റാലിക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്ന് മുസ്ലീം ലീഗിന്റെ ഹര്‍ത്താല്‍
രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
നബിദിന റാലികള്‍, ശബരിമല തീര്‍ത്ഥാടകര്‍ ,വിവാഹം. ദീര്‍ഘദൂര യാത്രക്കാര്‍, എയര്‍ പോര്‍ട്ട് യാത്രക്കാര്‍ എന്നിവരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
താനൂര്‍ ഉണ്ണിയാലില്‍ നബിദിന റാലിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. തേവര്‍ക്കടപ്പുറത്തിന് സമീപം നബിദിന റാലിക്കിടെയാണ് എപി, ഇകെ വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്.
വെട്ടേറ്റ ആറുപേരെ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശ്രശ്രൂഷ നല്‍കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എപി – ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സിപിഎം ലീഗ് സംഘര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്.
ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷമായി മുമ്ബ് മാറിയിട്ടുള്ളതിനാല്‍ പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്