ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വസ്തു ഇടപാടുകാരനായ രാജീവിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.
ഉദയഭാനുവിന് ജാമ്യം അനുവദിക്കരിതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
പരിയാരം തവളപ്പാറയില്‍ കോണ്‍വെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്തംബര്‍ 29 ന് രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ബലമായി കടത്തിക്കൊണ്ടുവന്നതിനുശേഷം രേഖകളില്‍ ഒപ്പുവെപ്പിക്കുമ്ബോള്‍ മരണം സംഭവിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്