കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ;ഡിസംബര്‍ 16ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ തീയതി പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗം പ്രഖ്യാപിച്ചു. ഡിസംബര്‍ 16നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബര്‍ ഒന്നിന് പുറത്തിറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ നാല്. അഞ്ചിന് സൂക്ഷ്മ പരിശോധന. ഡിസംബര്‍ 11ന് പത്രിക പിന്‍വലിക്കലും അന്തിമ പട്ടിക പുറത്തിറക്കലും. ഡിസംബര്‍ 19ന് വോട്ടെണ്ണലും ഫലം പ്രഖ്യാപനവും നടക്കും. പ്രവര്‍ത്തക സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് തീയതി പ്രഖ്യാപിച്ചത്.
രാജ്യത്തെ മുഴുവന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും രാഹുലിന്‍റെ പേര് നിര്‍ദേശിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് എതിര്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടാവാന്‍ ഇടയില്ല. അതിനാല്‍ പത്രിക പിന്‍വലിക്കാനുള്ള തീയതിയായ ഡിസംബര്‍ നാലിന് തന്നെ പുതിയ അധ്യക്ഷന്‍റെ പേര് ഒൗദ്യോഗികമായി പ്രഖ്യേപിച്ചേക്കും. ഡിസംബറില്‍ ചേരുന്ന എ.െഎ.സി.സി സമ്മേളനത്തിലാണ് രാഹുലിനെ പ്രസിഡന്റായി വാഴിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുക.
രാഹുല്‍ ഗാന്ധിയെ ഒൗപചാരികമായി അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതിന്റെ സമയം തീരുമാനിക്കാനുള്ള നിര്‍ണായക യോഗം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലാണ് ചേര്‍ന്നത്. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുത്തു. അധ്യക്ഷ പദവിയിലേക്ക് രാഹുലിന് എതിര്‍ സ്ഥാനാര്ഥികളില്ലെങ്കിലും സംഘടനപരമായ അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സോണിയ നിര്ദേശിച്ചതിെന്റ അടിസ്ഥാനത്തിലായിരുന്നു യോഗം.
ഡിസംബര്‍ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ വേളയില്‍ തന്നെ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനൊപ്പം രാഹുലിനെ ഒൗപചാരികമായി പാര്‍ട്ടിയുടെ അമരത്ത് എത്തിക്കുകയാണ് കോണ്‍ഗ്രസിെന്റ ലക്ഷ്യം. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക രാഹുല്‍ ആയിരിക്കും.
ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ട്ടി തകര്‍ച്ചയെ അഭിമുഖീകരിച്ച 1998ലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. യു.പി.എ എന്ന രാഷ്ട്രീയ മുന്നണിക്ക് രൂപം നല്‍കിയ സോണിയ, കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കഴിഞ്ഞ 19 വര്‍ഷമായി അവര്‍ക്ക് പാര്‍ട്ടിയില്‍ എതിരാളികളില്ല. അടുത്ത കാലത്ത് അസുഖത്തെ തുടര്‍ന്ന് 70കാരിയായ സോണിയക്ക് പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 2013ല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്