കിഴക്കേകോട്ടയിലിള്ള ശ്രീപത്മനാഭ തീയറ്ററില്‍ വന്‍ തീപിടിത്തം

തിരുവനന്തപുരം: കിഴക്കേകോട്ടയിലിള്ള ശ്രീപത്മനാഭ തീയറ്ററില്‍ വന്‍ തീപിടിത്തം. തിയറ്ററിന്റെ ബാല്‍ക്കണി കത്തി നശിച്ചു. ഇതേസമുച്ചയത്തിലുളള ദേവിപ്രിയ തീയറ്ററിന് കേടുപാടുകളൊന്നും സംഭവച്ചട്ടില്ല. ശ്രീപത്മനാഭയിലെ സീറ്റുകളും ബോക്സുകളും സീലിംഗും ബോക്സുകളും നശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സെക്യൂരിറ്റിയുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ സംഭവ സമയത്ത് തീയറ്ററിലുണ്ടായിരുന്നെങ്കിലും ആളപായമോ പരിക്കോ ഉണ്ടാകാതെ രക്ഷപ്പെട്ടു. ഏകദേശം ഒരു കോടിയുടെ നഷ്ടമാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.
ഫയര്‍ഫോഴ്സ് സമയോചിതമായി ഇടപെട്ടതിനാലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതിരുന്നതെന്നാണ് തിയേറ്റര്‍ മാനേജ്മെന്റ് പറയുന്നത്. നാലോളം ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീകെടുത്തിയത്. അപകടകാരണം കണ്ടെത്താന്‍ പരിശോധന നടക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്