കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണപ്പറക്കല്‍ ജനുവരിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി ജനുവരി അവസാനത്തോടെ ഏറെക്കുറെ പൂര്‍ത്തിയാവുമെന്ന് വ്യാഴാഴ്ച നടന്ന അവലോകനയോഗം വിലയിരുത്തി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. റണ്‍വേയുടെയും ടെര്‍മിനല്‍ കെട്ടിടത്തിന്റെയും പ്രവൃത്തി ജനുവരിയോടെ പൂര്‍ണമാകും. ജനുവരിയില്‍ത്തന്നെ പരീക്ഷണപ്പറക്കല്‍ നടത്തി വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള ലൈസന്‍സിന് ഫെബ്രുവരിയില്‍ല്‍ അപേക്ഷ നല്‍കും. വിമാനതാവള സൈറ്റില്‍ നടന്ന അവലോകന യോഗത്തില്‍ കിയാല്‍ ഡയറക്ടര്‍ പി.ബാലകിരണ്‍ അദ്യക്ഷത വഹിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വിവിധ പ്രവൃത്തികളുടെ കരാറുകാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത് സെപ്റ്റംബറിലായിരിക്കുമെന്നാണ് തീരുമാനമെങ്കിലും അതിനുള്ള ലൈസന്‍സ് ജൂലായ്യോടെതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിയാല്‍ ഡയറക്ടര്‍ ബാലകിരണ്‍ പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്