കടലില്‍ പോകുന്നവര്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഓഖി ചുഴലിക്കാറ്റിന്റെ കെട്ടടങ്ങിയെങ്കിലും കേരളത്തില്‍ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് തിരമാലകളുടെ ഉയരം ഒന്നുമുതല്‍ 1.8 മീറ്റര്‍ വരെ ഏകദേശം മൂന്നുമുതല്‍ അറു വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച തിരയിളക്കം ഞായറാഴ്ച രാത്രിവരെ തുടരുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി വരെ വേലിയേറ്റ ഫലമായുള്ള തിരമാലകളും ശക്തമായിരിക്കുമെന്നും ഇതിന്റെ ഫലമായി കൊല്ലം മുതല്‍ വടക്കോട്ടുള്ള തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിവരെ കടല്‍വെള്ളം കയറിവരാന്‍ സാധ്യത ഉണ്ടെന്ന് ഹൈദരബാദിലെ ഇന്ത്യന്‍ നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്