×

ഓഖി വന്നതിനു ശേഷം കടുത്ത മീന്‍ക്ഷാമം

ഓഖി വിശിയതോടെ മീനിനു പൊള്ളുന്ന വിലയായി. വില കൂടി എന്നു മാത്രമല്ല മീന്‍ ലഭ്യതയും കുറഞ്ഞു. ഓഖി വീശുന്നതിനു മുമ്ബ് ഒരു കിലോഗ്രാം മത്തിക്കു 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അത് 200 രുപയായിരിക്കുകയാണ്. അയലയ്ക്ക് 160 തില്‍ നിന്നു 240 രൂപയായി വില ഉയര്‍ന്നു. കേരയ്ക്ക് വില 340 ആണ്. കിളിമീനിനു 200 മോതയ്ക്കു 350 ആണ് വില. മുന്നു ദിവസം കൊണ്ടാണു മീനുകളുടെ വില കുത്തനെ ഉയര്‍ന്നത്. മാത്രമല്ല ചൂര, കേര അയല തുടങ്ങിയ മീനുകള്‍ ലഭിക്കുന്നുമില്ല. ദിവസവും 50 മീന്‍ വണ്ടികള്‍ വന്നു കൊണ്ടിരുന്ന ചന്തയില്‍ 10 ല്‍ താഴെ വണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ വരുന്നത് എന്നു പറയുന്നു.

40 കിലോ ഗ്രാം മത്തിക്ക് ഇപ്പോള്‍ കടപ്പുറത്തു 8,500 രൂപയാണ്. ഇതോടെ ആറ്റുമീനിന് ആവശ്യക്കാര്‍ കൂടി. കരീമീനിനു കിലോ 600 രൂപയായി വില. ചില സ്ഥലങ്ങളില്‍ ലഭിക്കുന്നതു ചുഴലിക്കാറ്റിനു മുമ്ബു പിടിച്ച മീനുകളാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതു കൂടാതെ സ്വകാര്യ കുളത്തില്‍ വളര്‍ത്തിരുന്ന മീനുകള്‍ മോഷണം പോയതായും പരാതിയുണ്ട്.

പന്തളം കുരമ്ബാല തെക്ക് വല്ല്യയ്യത്ത് ടി വി എം വീട്ടില്‍ ശ്രീനിവാസന്റെ 40,000 രൂപയുടെ മത്സ്യം നഷ്ട്ടപ്പെട്ടതായി പറയുന്നു. മോഷണ സാധ്യത കണക്കിലെടുത്തു മുന്‍കരുതല്‍ എടുന്നു എങ്കിലും ശ്രീനിവാസന്‍ ശബരിമലയ്ക്കു പോയ സമയം നോക്കി മോഷണം നടത്തുകയായിരുന്നു എന്നു പറയുന്നു. 5,000 രൂപയുടെ വലിയ മത്സ്യങ്ങള്‍ മോഷണം പോയതായി മറ്റൊരു വ്യാപാരിയും പരാതി പെട്ടിട്ടുണ്ട്.+

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top