ഇന്ന് ലോക എയ്ഡ്സ് ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണത്തിലും എച്ച്‌ഐവി ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ്. നൂതന ചികിത്സാ രീതിയായ ആന്റി റിട്രോവൈറല്‍ ട്രീറ്റ്മെന്റ് (എആര്‍ടി) വഴി എയ്ഡ്സ് രോഗം മൂലമുള്ള മരണം ക്രമാതീതമായി കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2005 വര്‍ഷത്തില്‍ എയ്ഡ്സ് ബാധിച്ച് 22.4 ലക്ഷം പേര്‍ മരിച്ചിരുന്നു. എന്നാല്‍ എആര്‍ടി ചികിത്സയുടെ ഫലമായി 2016ല്‍ എയ്ഡ്സ് മരണങ്ങള്‍ പത്തു ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.
2005 ല്‍ സംസ്ഥാനത്ത് എച്ച്‌ഐവി പരിശോധനയ്ക്ക വിധേയരായവരില്‍ 1,476 പുരുഷന്‍മാര്‍ക്കും 1,151 സ്ത്രീകള്‍ക്കും അണുബാധതയുള്ളതായി കണ്ടെത്തി. 2006 ല്‍ സ്ത്രീകളും പുരുഷന്‍മാരുമടക്കം 3,348 പേര്‍ക്കും 2007 ല്‍ 3,972 പേര്‍ക്കും എച്ച്‌ഐവി അണുബാധയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് 2008 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ 2,500 ലധികം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 2,500 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 2012 മുതലുള്ള വര്‍ഷങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. കൂടാതെ 2017ല്‍ അണുബാധയുള്ളവരുടെ എണ്ണം 1,071 ഒന്നായി ചുരുങ്ങുകയും ചെയ്തു. ഈ മേഖലയിലെ ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എയ്ഡ്സ് ബാധിതരുടെ എണ്ണത്തില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്.
എയ്ഡ്സ് രോഗത്തിന്റെ ആദ്യകാലങ്ങളില്‍ രോഗം ബാധിച്ച ഒരാള്‍ പ്രതിരോധശേഷി നഷ്ടപ്പെട്ടോ മറ്റു രോഗങ്ങള്‍ ബാധിച്ചോ ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നൂതന ചികിത്സാ രീതിയായ ആന്റി റിട്രോവൈറല്‍ ട്രീറ്റ്മെന്റ് വഴി ആരോഗ്യം വീണ്ടെടുത്ത് മുന്നോട്ടു നീങ്ങാന്‍ രോഗികള്‍ക്ക് കഴിയുന്നുണ്ടെന്ന് കേരളാ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വിശദീകരിക്കുന്നു. എന്നാല്‍ എആര്‍ടി ചികിത്സാ രീതിയെ കുറിച്ച് പല രോഗികള്‍ക്കും അവബോധമില്ല. സംസ്ഥാനത്തുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച മുഴുവന്‍ രോഗികള്‍ക്കും എആര്‍ടി ചികിത്സാ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ എയ്ഡ്സ് മൂലമുള്ള മരണനിരക്കു കുറയ്ക്കാന്‍ കഴിയും
2002 മുതല്‍ 2017 ഒക്ടോബര്‍ വരെ എച്ച്‌ഐവി പരിശോധനക്കു വിധേയരാവരും രോഗം ബാധിച്ചവരുടെയും ജില്ല തിരിച്ചുള്ള കണക്കുകള്‍
പരിശോധനയ്ക്കു വിധേയരായവര്‍; അണുബാധ സ്ഥിരീകരിച്ചവര്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്