×

അഞ്ച് മാസം പിന്നിടുമ്ബോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്.

കൊച്ചി: ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് ഈ നേട്ടത്തിലേയ്ക്ക് മെട്രോയെ എത്തിച്ചത്.

ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ കുറവായിരുന്നുവെങ്കില്‍, ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജാസ് വരെ സര്‍വ്വീസ് തുടങ്ങിയതും, പിന്നീട് മടക്കയാത്ര സൗജന്യമാക്കിയതും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു.

പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്മെന്റുകളും വഴി ടിക്കറ്റ് ഇതര വരുമാനവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും, സ്ഥിരം യാത്രക്കാര്‍ക്കും പ്രത്യേക പാസും കൊണ്ടുവരുന്നതോടെ മെട്രോയില്‍ നിന്നുള്ള വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top