അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വേണ്ട: വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അക്കൗണ്ട് തുറക്കുന്നതിന് ആധാര്‍ കാര്‍ഡ് വേണ്ടിവരുമെന്ന വാര്‍ത്ത ഫേസ്ബുക്ക് നിഷേധിച്ചു. ആധാര്‍ കാര്‍ഡിലെ വിവരം ചോദിക്കുന്നില്ലെന്നും ആധാറിലുള്ള പോലെ ഉപഭോക്താക്കളുടെ പേര് വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തിയതാണെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ഇന്ത്യയിലെ ചെറിയൊരു വിഭാഗം ഉപഭോക്താക്കളില്‍ മാത്രമാണ് ഇത്തരത്തിലുള്ള പരീക്ഷണം നടത്തിയത്. നിലവില്‍ ഈ പരീക്ഷണവുമായി മുന്നോട്ട് പോവാന്‍ കമ്ബനിയ്ക്ക് യാതൊരുവിധ പദ്ധതിയുമില്ലെന്നും ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്രില്‍ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ പുതിയ അക്കൗണ്ട് തുറക്കുമ്ബോള്‍ ആധാറിലെ വിവരങ്ങള്‍ അനുസരിച്ചുള്ള പേര് ചോദിച്ചുവെന്നും ഇത് ഫേസ്ബുക്കിന്റെ അക്കൗണ്ട് വെരിഫിക്കേഷന്‍ ഫീച്ചറിന്റെ ഭാഗമായാണ് എന്ന രീതിയിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.
ഫേസ്ബുക്കിന്റെ പുതിയ പരീക്ഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ല. ആധാര്‍ കാര്‍ഡിലെ പേര് വിവരങ്ങള്‍ അക്കൗണ്ട് തുറക്കുമ്ബോള്‍ നല്‍കിയാല്‍ അത് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും എന്നതിന്റെ സന്ദേശം മാത്രമായിരുന്നു. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ല. ഞങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ അവസാനിച്ചിരിക്കുന്നു. പുതിയ അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി ആധാറിലെ പേര് ആവശ്യമില്ലെന്നും ഫേസ്ബുക്കിന്റെ പ്രൊഡക്റ്റ് മാനേജര്‍ തായ്ചി ഹൊളിനോ പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്