നിങ്ങളെ വഞ്ചിക്കും’ ശ്വേതാ മേനോന് ഭീഷണി ; – ഭീഷണിയില്‍ സംശയമുണ്ടെന്ന് ശ്വേതാ
കൊച്ചി: മലയാള സിനിമ നടി ശ്വേതാ മേനോന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി. ഫോണില്‍ വിളിച്ച് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി മുംബൈയിലെ സൈബര്‍ സെല്ലില്‍ ശ്വേതാ മേനോന്‍ പരാതി നല്‍കി. താരം ഇപ്പോള്‍ മുംബൈയിലാണുള്ളത്.
മലയാള സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെയാണ് നടിയ്ക്ക് നേരെ ഭീഷണി ഉണ്ടായിരിക്കുന്നത്. ഇതില്‍ സംശമുള്ളതായി ശ്വേത മേനോന്‍ അറിയിച്ചു.
‘ ഇതേ ഇന്‍ഡസ്ട്രിതന്നെ നിങ്ങളെ വഞ്ചിക്കും’ എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. അതേസമയം, അമ്മയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്