നടന് ശ്രീനിവാസന് ആദ്യമായി അഭിനയിച്ച ‘രാവേ നിലാവേ’ എന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി.

സന്തോഷ് വര്‍മയാണ് ആല്‍ബത്തിലെ അഞ്ചു ഗാനങ്ങളും രചിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്‍ദേവാണ് ഈണം നല്‍കിയിരിക്കുന്നത്. ടീജ പ്രിബു ജോണ്‍, കെ.കെ.നിഷാദ്, രമേശ് മുരളി, രാകേഷ് ബ്രഹ്മാനന്ദന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പി.ജെ.പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പ്രിബു ജോണാണ് ആല്‍ബം നിര്‍മിച്ചിട്ടുള്ളത്.
ശ്രീനിവാസനെ കൂടാതെ അര്ജുന് രാധാകൃഷ്ണന്, ദര്‍ശന രാജേന്ദ്രന്, നീരജ രാജേന്ദ്രന്, സവന് പുത്തന്‍പുരയ്ക്കല്‍, ടീജ പ്രിബു ജോണ്‍, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ ഈശ്വര്‍ കൃഷ്ണ, ദേവിക ചന്ദ്രന് എന്നിവരും അഭിനയിച്ചിരിക്കുന്നു.
ഗണേഷ് രാജ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ ഒരു കലാകാരന്റെ സംഗീത വിദ്യാര്‍ത്ഥി ജീവിതം മുതല്‍ മ്യൂസിക് ഡയറക്ടര്‍ ആവുന്ന വരെ ഉള്ള നാല് കാലഘട്ടങ്ങളായാണ് കാണിക്കുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ 25 വയസൊഴികെ 45, 60, 75 പ്രായങ്ങളെ പ്രതിനിധീകരിക്കുന്നത് ശ്രീനിവാസന് തന്നെയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്