×

ആരാധകർക്ക് വേണ്ടി സിവ വീണ്ടും പാടി .’കണികാണും നേരം’…………………….

ഒറ്റ മലയാളം പാട്ടുകൊണ്ട് അച്ഛനെക്കാളും ആരാധകരെ കേരളത്തില്‍ സമ്ബാദിച്ച മിടുക്കിയാണ് ധോണിയുടെ മകള്‍ സിവ. ആരാധകരെ ഞെട്ടിച്ച്‌ “കണികാണും നേരം.!” എന്ന മറ്റൊരു മലയാള ഗാനവുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞോമന ഇപ്പോള്‍.

അദ്വൈതം എന്ന ചിത്രത്തിലെ കൈതപ്രം രചിച്ച “അമ്ബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ..!” എന്ന ഗാനം ആലപിച്ച്‌ നേരത്തെ മലയാളികളുടെ ഹൃദയം കവര്‍ന്ന സിവ, ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനായി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനം ഏറെ ഹൃദ്യമായാണ് ആലപിക്കുന്നത്. ഓരോ മലയാളിക്കും വിഷുക്കാല പ്രതീതി സമ്മാനിക്കുന്ന ‘കണികാണും നേരം കമല നേത്രന്റെ..!’ എന്നു തുടങ്ങുന്ന ഗാനം മികച്ച രീതിയില്‍ത്തന്നെ ആലപിക്കുന്നു. പനിപിടിച്ച്‌ സുഖമില്ലാത്ത അവസ്ഥയിലാണ് സിവ പാടുന്നത്. ഇടയ്ക്കിടക്ക് ചുമയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് വീഡിയോ പുറത്ത് വിട്ടത്.

ആദ്യ ഗാനം ആലപിച്ചപ്പോള്‍ മലയാളം അറിയാത്ത സിവ എങ്ങനെയാണ് ഇത്ര മനോഹരമായി പാടിയത് എന്ന അമ്ബരപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ മലയാളിയായ ആയയാണ് കുഞ്ഞിനെ പാട്ട് പഠിപ്പിച്ചത് എന്ന് പിന്നീട് വ്യക്തമായി. ധോണിയുടെ സുഹൃത്തും മലയാളിയുമായ സന്തോഷാണ് കുഞ്ഞിനുവേണ്ടി ആയയെ ഏര്‍പ്പാടാക്കിയിരുന്നത്. പാട്ട് ഹിറ്റായതോടെ സാക്ഷാല്‍ അമ്ബലപ്പുഴ ഉണ്ണിക്കണ്ണനെ കാണാന്‍ കുഞ്ഞുസിവയെ ക്ഷണിക്കാനും അമ്ബലപ്പുഴ ക്ഷേത്രോത്സവ കമ്മിറ്റി തീരുമാനിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top