യുവാക്കളുടെ ഹരമായ സണ്ണി ലിയോൺ മലയാളത്തിലേക്ക് …വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു.
സണ്ണി ലിയോണിന്റെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം വീരമഹാദേവിയുടെ ഫസ്റ്റ്‌ലുക് പുറത്തുവിട്ടു. കരിയറില്‍ ഇതാദ്യമായി വീരവനിതയുടെ വേഷത്തിലാണ് സണ്ണി ചിത്രത്തിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഒരു ബിഗ്ബജറ്റ് ചിത്രമാണിത്. തമിഴിലെ പ്രശസ്ത സംവിധായകന്‍ വി. സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന വീരമഹാദേവി കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ്. കേരളത്തിന്റെ തനത് കലാരൂപങ്ങളും കളരിപ്പയറ്റും ചിത്രത്തിന്റെ ഭാഗമാകുന്നു.
ചിത്രത്തിന്റെ കഥ കേട്ടതോടെ സണ്ണി വളരെ സന്തോഷത്തിലായിരുന്നു.’ഈ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുന്നുള്ളു. ആദ്യമായാണ് ഒരു ചരിത്രസിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെണ്‍കുട്ടിയായി, ഒരുപാട് കാലമായി ഞാന്‍ പ്രതീക്ഷിച്ച വേഷമാണിത്. കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെണ്‍കുട്ടി.’ സണ്ണി ലിയോണ്‍ പറഞ്ഞു.
ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍, ബാഹുബലി, യന്തിരന്‍ 2 സിനിമകളില്‍ ഗ്രാഫിക്‌സ് ചെയ്ത ടീം തന്നെയാണ് വീരമഹാദേവിയുടെ ഗ്രാഫിക്‌സ് വര്‍ക്കുകളും ചെയ്യുന്നത്. ബാഹുബലിയിലെ വില്ലനായ നവദീപാണ് ഈ ചിത്രത്തിലും വില്ലനായെത്തുന്നത്. നടന്‍ നാസറും പ്രധാന വേഷത്തിലെത്തുന്നു.
സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനുവേണ്ടി, പൊന്‍സെ സ്റ്റിഫന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ്ആണ് നല്‍കിയിരിക്കുന്നത്.കേരളത്തിലെ ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്