ആദ്യ പ്രണയം മലയാളത്തിലെ സൂപ്പര്‍ താരത്തോടെന്ന് ശ്വേതാ മേനോന്‍- തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് – രഞ്ജിനി ഹരിദാസ
ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി താന്‍ മാറാറുണ്ടെന്ന് ശ്വേത പറഞ്ഞു. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മുക്കയെ പ്രണയിച്ചതായി ശ്വേത പറഞ്ഞു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും താന്‍ സ്നേഹിക്കാന്‍ മറന്നതായി ശ്വേത വികാരാധീനയായി പറഞ്ഞു.
പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായതെന്ന് ശ്വേത പറഞ്ഞു. കണ്ണുനിറഞ്ഞ് കൊണ്ടാണ് ശ്വേത ഇത് സംസാരിച്ചത്. പിന്നീട് തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.
തന്റെ ആദ്യ പ്രണയത്തെ കുറിച്ച് രഞ്ജിനി ഹരിദാസും മനസ് തുറന്നു. ഒമ്ബതാം ക്ലാസിലാണ് പ്രണയം തുടങ്ങിയത്. ആദ്യം സുഹൃത്തുക്കളായിരുന്നു.സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയപ്പോഴാണ് തമ്മില്‍ കൂടുതല്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായതിന് ശേഷം കാമുകന്‍ തന്നെ കാണാന്‍ വീട്ടിലും, വീട്ടിലേക്കുളള വഴിയിലും ഒക്കെ വരും. തന്റെ ആദ്യ ചുംബനം അദ്ദേഹത്തോടൊത്ത് ആയിരുന്നുവെന്നും രഞ്ജിനി വെളിപ്പെടുത്തി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്