×

ബച്ചന്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു താരം കൂടിയെത്തുന്നു. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചൻ അഭിനയരംഗത്തേക്ക്

അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചനും അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുകയാണ്. അതും അച്ഛനൊപ്പം തന്നെ. പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ കല്യാണിന്റെ പരസ്യത്തിലാണ് ഇനി അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുക. കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍. പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.

ജൂണ്‍ 17 ഫാദേഴ്സ് ഡേ ആയതിനാല്‍ ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതു പോലെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ ആന്‍ഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സ്‌കള്‍പ്‌ചേഴ്‌സ് ബാനറില്‍ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും.

ബച്ചന്റെ രണ്ടാമത്തെ മകന്‍ അഭിഷേക് ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ കവിയായിരുന്നു. ശ്വേത രചിച്ച ആദ്യ നോവല്‍ ഈ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്‌സ് എന്നാണ് കന്നി നോവലിന്റെ പേര്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top