×

സുരാജേട്ടന്റെ തുട കാണിച്ചതാണ് പ്രശ്‌നം; പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ; – റിമ കല്ലിങ്കല്‍.

കൊച്ചി: ആഭാസം സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കല്‍. സിനിമയിലെ നായകകഥാപാത്രമായ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേയെന്നും റിമ ചോദിക്കുന്നു. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് കൃത്യമായ രാഷ്ട്രീയം ലക്ഷ്യംവെച്ചൊണെന്ന് സംവിധായകന്‍ നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

‘ഒരു സിനിമയുടെ സെന്‍സറിങ് നിരോധിക്കണമെങ്കില്‍ അതിന്റെ നിയമങ്ങളെ ലംഘിക്കുന്നതു കൊണ്ടാകാം. എന്നാല്‍ ആ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല ഇവിടെയുള്ള സിനിമകളുടെ സെന്‍സറിങ് നിഷേധിക്കുന്നത്. ജനാധിപത്യ രാജ്യത്തില്‍ ഇതെന്തുകൊണ്ട് സംഭവിക്കുന്നു.

സുരാജേട്ടന്റെ തുട കാണിച്ചതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യപ്രശ്‌നം. ഇക്കാര്യം ഞാന്‍ എന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോള്‍ അവള്‍ ചോദിച്ചു ‘പുലിമുരുകനില്‍ തുട കാണിച്ചതിന് കുഴപ്പമില്ലേ’ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ഒരു കാര്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്ബോള്‍ നേരിടുന്നത്.’

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top