സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല. ആരോപണവുമായി മകള്‍
കീര്‍ത്തി സുരേഷും ദുല്‍ഖര്‍ സല്‍മാനും പ്രധാനവേഷങ്ങളിലെത്തിയ മഹാനടി തീയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും പ്രശംസാ പ്രവാഹമാണ്. എന്നാല്‍ ഇപ്പോഴിതാ തന്റെ പിതാവിനെ ചിത്രത്തിലുടനീളം അപമാനിക്കുകയാണ് മഹാനടിയുടെ അണിയറപ്രവര്‍ത്തകര്‍ ചെയ്തതെന്ന് ആരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് മകള്‍ കമല സെല്‍വരാജ്.കാതല്‍ മന്നന് ആദ്യഭാര്യ അലമേലുവിലുണ്ടായ മകളാണ് കമല.
എന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവര്‍ത്തകര്‍ മോശമായി ചിത്രീകരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു. സാവിത്രിയെ കാണാനായി മാത്രം സെറ്റുകള്‍ തോറും ജോലിയൊന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ആളായി അവര്‍ അദ്ദേഹത്തെ ചിത്രീകരിച്ചു. എന്നാല്‍ സത്യാവസ്ഥ എന്താണ് ആ കാലഘട്ടത്തില്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു ഏറ്റവും വലിയ താരം.”
പിന്നെ സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് എന്റെ അച്ഛനല്ല. അവരെ മദ്യപാനിയാക്കിയതും അദ്ദേഹമല്ല. സംവിധായകന്‍ അത്തരത്തില്‍ കാണിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു. സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല’ കമല പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്