×

‘അയാളെ പാണക്കാട് എത്തിച്ചത് എന്തിന് ? പാണക്കാട് പല തങ്ങള്‍മാരുണ്ട് ; താന്‍ വിമര്‍ശിച്ചത് ലീഗ് പ്രസിഡന്റിനെ മാത്രം – വീണ്ടും രൂക്ഷമായി പ്രതികരിച്ച് പിണറായി

” പറയാൻ പാടില്ലെന്ന് ലീഗുകാർ പറഞ്ഞാല്‍ അത് അത് ചെലവാകില്ല.”

പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് ഒരുപാട് തങ്ങള്‍മാരുണ്ടെന്നും അവരെയൊന്നും താൻ വിമർശിച്ചിട്ടില്ലെന്നും താൻ വിമർശിച്ചത് മുസ്ലീം ലീഗ് പ്രസിഡന്റിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാദിക്കലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായതിന് ശേഷമാണ് മുസ്ലീം ലീഗ് ജമാഅത്ത് ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും അനുകൂല നിലപാട് സ്വീകരിക്കാൻ തുടങ്ങിയതെന്നും തീവ്രവാദികളുടെ ഭാഷയും കൊണ്ട് തങ്ങളുടെ അടുത്തേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട്ടില്‍ എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. സി.പി.എം എല്ലാ കാലത്തും വർഗീയതയോട് കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടിനായി വർഗീയതയുമായി സമരസപ്പെടുകയാണോ. ഇത് നാടിനെ ബാധിക്കുന്നത് അവർ തിരിച്ചറിയുന്നുണ്ടോ? ഇപ്പോഴും ആർ.എസ്.എസ് ആളായ ഒരാളെയാണ് പാലക്കാട് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ നേരിട്ടെത്തി സ്വീകരിച്ചത്. ഇത് മതനിരപേക്ഷ ചിന്താഗതിക്കാർക്ക് അസ്വസ്തതയുണ്ടാക്കി. കോണ്‍ഗ്രസ് ലീഗ് അണികള്‍ക്ക് അമർഷമുണ്ടായി.

അപ്പോഴാണ് കോണ്‍ഗ്രസും ലീഗ് നേതൃത്വവും കൂടി ആലോചിച്ച്‌ ഇയാളെ പാണക്കാട്ടെത്തിച്ചത്.

ഇതിനെ കുറിച്ച്‌ സംസാരിക്കുമ്ബോള്‍ പാണക്കാട് തങ്ങളെ കുറിച്ച്‌ ഒരു വാചകം താൻ പറഞ്ഞു. അത് ചിലർ വലിയ വിഷയമാക്കുകയാണ്. പാണക്കാട് തങ്ങളെ കുറിച്ച്‌ പറയാമോ എന്നാണ് ചിലർ ചോദിക്കുന്നത്. പാണക്കാട് ഒരുപാട് തങ്ങള്‍മാരുണ്ട്. അവരെ കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.

സാദിക്കലി തങ്ങള്‍ പ്രസിഡന്റാവുന്നതിന് മുൻപ് മുസ്ലീം ലീഗ് എപ്പോഴെങ്കിലും ജമാഅത്തെ ഇസ്ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തിനോടും എസ്.ഡി.പി.ഐയോടും ഈ നിലപാട് സ്വീകരിക്കുന്നതിന് സാദിക്കലി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലേ?

സ്വാഭാവികമായും ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ പറയില്ലേ. പറയാൻ പാടില്ലെന്ന് ലീഗുകാർ പറഞ്ഞാല്‍ അത് അത് ചെലവാകില്ല.

ആ ഭാഷ തീവ്രവാദികളുടേതാണ്. ആ ഭാഷയും സ്വീകരിച്ച്‌ ലീഗുകാർ ഇവിടേക്ക് വരരുത്.

എല്ലാ വർഗീയതയ്ക്കും എതിരാണ് ഞങ്ങള്‍. തലശ്ശേരി കലാപത്തില്‍ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമാണ്. അതും ഒരു പള്ളി സംരക്ഷിച്ചതിന്റെ പേരിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

എസ്.ഡി.പി.ഐയോടും ഈ നിലപാട് സ്വീകരിക്കുന്നതിന് സാദിക്കലി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലേ? സ്വാഭാവികമായും ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ പറയില്ലേ. പറയാൻ പാടില്ലെന്ന് ലീഗുകാർ പറഞ്ഞാല്‍ അത് അത് ചെലവാകില്ല. ആ ഭാഷ തീവ്രവാദികളുടേതാണ്. ആ ഭാഷയും സ്വീകരിച്ച്‌ ലീഗുകാർ ഇവിടേക്ക് വരരുത്. എല്ലാ വർഗീയതയ്ക്കും എതിരാണ് ഞങ്ങള്‍. തലശ്ശേരി കലാപത്തില്‍ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് മാത്രമാണ്. അതും ഒരു പള്ളി സംരക്ഷിച്ചതിന്റെ പേരിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top