മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് മാറ്റി.
ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് മാറ്റി. മുമ്പ് അറിയിച്ചിരുന്ന പ്രകാരം ജൂണ്‍ 14നാണ് സിനിമ തീയേറ്ററുകളിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത് ജൂണ്‍ 15ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടി, മൈസ്റ്റോറി, സല്‍മാന്‍ ചിത്രം റേസ് എന്നിക്കൊപ്പമാണ് നീരാളി തീയേറ്ററില്‍ എത്തുക . മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളും ജൂണിലാണ് റിലീസ് ചെയ്യുന്നത്.
അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളിയില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തിയിരുന്നു.
ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്‌സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്