×

മധുവിന്റെ കോളനിയില്‍ വിഷു ആഘോഷിച്ച് നടി മഞ്ജു വാരിയര്‍.

മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. ഇന്ന് ഉച്ചയ്ക്കാണ് താഴെ ചിണ്ടക്കി കോളനിയിലെ മധുവിന്റെ വീട്ടിലേക്ക് മഞ്ജു എത്തിയത്.

മധുവിന്റെ അമ്മ മല്ലിക, സഹോദരിമാരായ ചന്ദ്രിക, സരസു തുടങ്ങിയവരുമായി നടി സംസാരിച്ചു. പിന്നീട് വീടിന് സമീപം തയാറാക്കിയ പന്തലില്‍ മഞ്ജു വാരിയര്‍ കുടുംബത്തിനും ഊരുകാര്‍ക്കും സദ്യ വിളമ്പുന്നതിന് നേതൃത്വം നല്‍കി.

മഞ്ജു വാരിയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ സൊസൈറ്റിയുടെ പ്രവര്‍ത്തകരും ആഘോഷത്തില്‍ സംബന്ധിച്ചു. മധുവിന്റെ കോളനിയിലെ അംഗങ്ങളുടെ ഒപ്പമാണ് മഞ്ജു സദ്യ കഴിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top