×

മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ’ ; ഈ. മ. യൗവിനെ പുകഴ്ത്തി ബെന്യാമിന്‍

കേരളത്തില്‍ മാജിക് റിയലിസം പ്രകടമാകുന്ന സിനിമകളിലൊന്നാണ് ഈ മ യൗ എന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാന്‍ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് സംഭവ്യമോ അസംഭവ്യമോ ആകാം. പക്ഷേ അതില്‍ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്. അതുതന്നെയാണ് ഈ.മ. യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും. പി. എഫ്. മാത്യൂസും ലിജോ ജോസ് പല്ലിശ്ശേരിയും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും സിനിമയില്‍ ജീവിച്ച അഭിനേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ. ബെന്യമിന്‍ പറയുന്നു.

‘ലാറ്റിനമേരിക്കന്‍ എഴുത്തുകാരി മരിയ അമ്പാരോ എസ്‌കാന്‍ഡന്‍ ഒരിക്കല്‍ കേരളത്തിലെത്തിയപ്പോള്‍ പറഞ്ഞത് അങ്ങ് ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല ഇവിടെ കേരളത്തിലുമുണ്ട് മാജിക്കല്‍ റിയലിസം എന്നാണ്. ആനയും കാളവണ്ടിയും പാമ്പാട്ടിയും മെര്‍സ്സിഡസ് കാറും ഒന്നിച്ചു പോകുന്ന വഴികള്‍ ഒരു വിദേശിയെ സംബന്ധിച്ചിടത്തോളം ഒരു മാജിക്കല്‍ റിയലിസം തന്നെ പക്ഷേ അത് കഥയിലേക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയണം എന്നുമാത്രം എന്നും അവര്‍ പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ ജീവിതത്തിന്റെ പച്ചയായ യാഥര്‍ത്ഥ്യങ്ങള്‍ അതുപോലെ എഴുതുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത് എന്ന് മാര്‍ക്കേസും പറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ മാജിക്കല്‍ റിയലിസം ഒരളവുവരെ പ്രകടമാകുന്നത് പുതിയ സിനിമകളില്‍ ആണ്. യുവസംവിധായകര്‍ അതില്‍ കാട്ടുന്ന മികവ് പ്രശംസിക്കാതെ തരമില്ല. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഈ.മ.യൗ.
അന്തരിക്കാനും കാലം ചെയ്യാനും ചരമം പ്രാപിക്കാനും എന്തിനു മരിക്കാന്‍ പോലും യോഗ്യതയില്ലതെ വെറുതെ ചത്തു പോകുന്ന ഒരു മനുഷ്യജന്മത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ദിവസത്തെ കഥ. അത് സംഭവ്യമോ അസംഭവ്യമോ ആകാം. പക്ഷേ അതില്‍ കേരളീയ ജീവിതത്തിന്റെ നോവും നൊമ്പരവും വീണു കിടപ്പുണ്ട്. അതുതന്നെയാണ് ഈ.മ. യൗ നെ ഒരു വ്യത്യസ്ത ചിത്രമാക്കി മാറ്റുന്നതും. പി. എഫ്. മാത്യൂസും ലിജോ ജോസ് പല്ലിശ്ശേരിയും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും സിനിമയില്‍ ജീവിച്ച അഭിനേതാക്കളും അഭിനന്ദനം അര്‍ഹിക്കുന്നു. മാജിക്കല്‍ റിയലിസം ഇനിയും സംഭവിക്കട്ടെ.’

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top