×

ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസമയിപ്പിച്ച യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്ത്.

തന്റെ പുതിയ ചിത്രമായ നരകാസുരന്റെ പണിപ്പുരയിലാണ് കാര്‍ത്തിക് ഇപ്പോള്‍. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൗതം മേനോന്റെ പേര് എടുത്തു പറയാതെയുള്ള കാര്‍ത്തികിന്റെ ട്വീറ്റ് വഞ്ചിക്കപ്പെട്ടതിന്റെ സൂചനയാണ് തരുന്നത്.

”ചില സമയങ്ങളില്‍ അസ്ഥാനത്തെ വിശ്വാസം നിങ്ങളെ കൊല്ലും. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ നാം ഒന്നിലേറെ തവണ ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് നമ്മുടെ ആഗ്രഹം കശാപ്പ് ചെയ്യപ്പെടുന്നതാണ് അവസാനം കാണേണ്ടി വരുന്നത് ”കാര്‍ത്തിക് കുറിച്ചു.

karthik

കാര്‍ത്തികിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഗൗതം മേനോന്‍ ഇങ്ങനെക്കുറിച്ചു. ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന്റെ കൂട്ടത്തിലാണ് കാര്‍ത്തികിന്റെ പേര് പരാമര്‍ശിക്കാതെ മറുപടി പറഞ്ഞത്.

‘ഒരു കൂട്ടുക്കെട്ട് ഉണ്ടാക്കി എടുക്കുന്നതിന് പകരം ചില യുവസംവിധായകര്‍ തന്റെ ആഗ്രഹങ്ങള്‍ കശാപ്പ് ചെയ്യപ്പെടുന്നു എന്ന് പരിതപിക്കുകയാണ്.’

ഗൗതം മേനോന്റെ ട്വീറ്റി് റീട്വീറ്റ് ചെയ്ത കാര്‍ത്തിക് ഇങ്ങനെ മറുപടി നല്‍കി.

‘എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ താങ്കളെ വിശ്വസിക്കുകയായിരുന്നു. എന്നാല്‍ എന്നെ താങ്കള്‍ വിലകെട്ട വസ്തുവിനെപ്പോലെ കരുതി. ഓടി പോകുന്നതിനേക്കാള്‍ നല്ലത് പരിതപിക്കുകയാണ് എന്ന് തോന്നി. ഒരു യുവസംവിധായകരോടും താങ്കള്‍ ഇങ്ങനെ ചെയ്യരുത്. അത് വല്ലാതെ വേദനിപ്പിക്കുന്നു.’

കാര്‍ത്തികിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ നരകാസുരന്‍ മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണ് നരകാസുരന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top