ജയറാമും കുഞ്ചാക്കോ ബോബനും നായകന്‍മാരായെത്തുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തിറക്കി.

മിമിക്രി കലാകാരനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. മണിയന്‍പിള്ള രാജുവാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ അനുശ്രീ ആണ് നായിക.
സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജയറാമിനെ കൂടാതെ മറ്റു അനേകം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തില്‍ ഒരു തത്തയും പ്രധാന വേഷത്തില്‍ വരുന്നുണ്ട്. ചിത്രം വിഷു റീലീസ് ആയി തീയേറ്ററുകളില്‍ എത്തും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്