×

ഫിറ്റ്‌നസില്‍ യുവതാരങ്ങളെ വെല്ലുവിളിച്ച് മോഹന്‍ലാല്‍.

ഫിറ്റ്‌നസില്‍ യുവതാരങ്ങളെ വെല്ലുവിളിച്ച് മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ‘ ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ യുവതാരങ്ങളെ ചലഞ്ച് ചെയ്തത്. കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് മോഹന്‍ലാലിനെ ക്യാംപയിനില്‍ ചലഞ്ച് ചെയ്തിരുന്നു. വെല്ലുവിളി സ്വീകരിച്ച അദ്ദേഹം പൃഥിയേയും സൂര്യയേയും ജൂനിയര്‍ എന്‍ടിആറിനേയും ചലഞ്ച് ചെയ്യുകയായിരുന്നു.

രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമായ വിവരം മോഹന്‍ലാല്‍ അറിയിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഒരാഴ്ച മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. വിരാട് കോഹ്‌ലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top