×

ഈ.മ.യൗ റിലീസ് തിയതി പുറത്ത്. ചിത്രം മെയ് നാലിന് തീയേറ്ററുകളിലേക്ക്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ നാലിന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. കണ്‍ട്രി വൈഡ് റിലീസ് നല്‍കുവാനാണ് റിലീസ് തിയതി മാറ്റിയതെന്നും പ്രിവ്യു ഷോയില്‍ നിന്നും ലഭിച്ച പ്രതീക്ഷയനുസരിച്ച് സിനിമയെ കൂടുതല്‍ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള നിര്‍മാതാക്കളുടെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും തീരമാനമാണിതെന്നും പല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു.

സമുദ്ര തീരനഗരമായ കൊച്ചിയിലൂടെ കടന്നുപോയ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശങ്ങള്‍ ശേഷിപ്പിച്ച സാംസ്‌കാരികമായ അടിമണ്ണില്‍ നിന്നു ഊറിക്കൂടിയതാണ് ‘ഈമയൗ’വിന്റെ സിനിമയുടെ പ്രമേയപരിസരം. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീര്‍ത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് നിര്‍മാണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top