സൗജന്യമായി സിനിമ കാണിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റ് നിര്‍മാതാക്കളേയും വ്യവസായത്തെയും ബാധിക്കും ; ലിബര്‍ട്ടി ബഷീര്‍
കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററില്‍ എത്തിയ വിമാനത്തിന്റെ ആദ്യ രണ്ട് ഷോ ക്രിസ്മസ് ദിവസത്തില്‍ എല്ലാവരേയും സൗജന്യമായി കാണാന്‍ അനുവദിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള സൗജന്യ പ്രദര്‍ശനങ്ങള്‍ സിനിമാ മേഖലയെ പിന്നോട്ടടിക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
മലയാള സിനിമയിലാദ്യമായിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നും, ഇങ്ങനെ സൗജന്യമായി സിനിമ കാണിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റ് നിര്‍മാതാക്കളേയും വ്യവസായത്തെയും ബാധിക്കുമെന്നും നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
സിനിമയുടെ മൂല്യത്തെ തന്നെ മോശകരമായി ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ബൈജു കൊട്ടാരക്കരയുടെ അഭിപ്രായം.
ഈ പ്രവണത സിനിമയെ തകര്‍ക്കുമെന്ന് സംവിധായകന്‍ വിനോദ് മങ്കര പറയുമ്ബോള്‍ പണമുള്ള നിര്‍മാതാക്കള്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന് നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പറഞ്ഞു.
നവാഗതനായ പ്രദീപ് എം. നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്