സിനിമാ പുരസ്‌ക്കാരവുമായി സിനിമകളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ മൂവീസ്ട്രീറ്റും
മികച്ച സിനിമകളെ കണ്ടെത്താനും താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കാനും സിനിമാ പുരസ്‌ക്കാരവുമായി സിനിമകളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ മൂവീസ്ട്രീറ്റും. കഴിഞ്ഞ അഞ്ചു വര്‍ഷമായി അംഗങ്ങളുടെ പോളിങ്ങിലൂടെയും മറ്റും മികച്ച സിനിമകളെ ഗ്രൂപ്പില്‍ അടയാളപ്പെടുത്താറുണ്ട്. കയ്യടികള്‍ക്കപ്പുറത്തേക്ക് അംഗങ്ങളുടെ അനുമോദനങ്ങള്‍ നേരിട്ട് അര്‍ഹരായവരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂവീസ്ട്രീറ്റ് പുരസ്‌ക്കാരദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഭാഷാഭേദമന്യേ എല്ലാ സിനിമകളെയും കുറിച്ചുള്ള ചര്‍ച്ചകളും, തികച്ചും ജനാധിപത്യപരമായ ചര്‍ച്ചാ ഇടങ്ങളും സ്ഥാപിച്ചെടുക്കുന്നതില്‍ മലയാളി ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ് ‘മൂവി സ്ട്രീറ്റ്.’
എല്ലാ വര്‍ഷവും അംഗങ്ങളുടെ ഒത്തുചേരലും സിനിമ ചര്‍ച്ചകളും നടത്തുന്നതിനിടയില്‍ അഭ്രപാളികളില്‍ തങ്ങളുടെ പ്രീയപ്പെട്ടവര്‍ക്ക് അവാര്‍ഡ് കൂടെ നല്‍കാനുള്ള തീരുമാനം സോഷ്യല്‍ മീഡിയയുടെ ജനകീയതയ്ക്കു പുതിയ മാനം നല്‍കുന്നുണ്ട്. ശക്തമായ നിരീക്ഷണങ്ങളും എഴുത്തും കൊണ്ട് സജീവമായി നില്‍ക്കുന്ന ഗ്രൂപ്പില്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് തന്നെ ആണ് ഓരോ മേഖലയിലെയും ആള്‍ക്കാരെയും തെരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടനങ്ങളെ ഓരോരുത്തരുടെയും പോള്‍ വഴി ആണ് തെരഞ്ഞെടുക്കുന്നത്. ഓരോ വര്‍ഷവും പുതിയ ആള്‍കാരെക്കൊണ്ട് മലയാള സിനിമയെ അടയാളപ്പെടുത്തുമ്പോള്‍ ജനകീയമായ ഈ അവാര്‍ഡ് വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷ.
ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചുമണിക്ക് വൈറ്റില സ്റ്റാര്‍ ചോയ്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലം ക്രമപ്പെടുത്തിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്