സിനിമാ പാരഡീസോ ക്ലബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഫഹദ് മികച്ച നടന്‍, പാര്‍വതി മികച്ച നടി
സിനിമാ പാരഡീസോ ക്ലബ് വര്‍ഷം തോറും നടത്തിവരുന്ന സിനിമാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ ടേക്ക് ഓഫീലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കേവലം അഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത് മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പടം സ്വന്തമാക്കിയ ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.
തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയപ്പോള്‍ ശ്യാം പുഷ്‌ക്കരന് മികച്ച ഡയലോഗുകള്‍ക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തില്‍ അജു വര്‍ഗീസിനെ പ്രണയിക്കുന്ന കുട്ടിയുടെ വേഷത്തില്‍ എത്തിയ കൃഷ്ണ പദ്മകുമാര്‍ മികച്ച സഹനടിക്കുള്ള പുരസ്‌ക്കാരം നേടിയപ്പോള്‍ അലന്‍സിയര്‍ ലേ മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടി. കിരണ്‍ ദാസാണ് മികച്ച എഡിറ്റര്‍ (തൊണ്ടിമുതല്‍), മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം രണ്ടു പേര്‍ക്കാണ്. തൊണ്ടിമുതലിന് രാജീവ് രവിയും, അങ്കമാലി ഡയറീസിന് ഗിരീഷ് ഗംഗാധരനും. പറവ, മായാനദി എന്നി സിനിമകള്‍ക്ക് റെക്‌സ് വിജയന്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്