ശീലങ്ങളെ മാറ്റാന്‍, പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കം :വിനീത് ശ്രീനിവാസൻ
കാളിദാസ് ജയറാം നായകനായ എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തെ പുകഴ്ത്തി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.
പൂമരം ഇപ്പോഴാണ് കണ്ടത്. അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങള്‍ ഈ സിനിയെക്കുറിച്ചു പറഞ്ഞിരുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, എനിക്കീ സിനിമ ഒരുപാടിഷ്ടപ്പെട്ടു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങള്‍, മെയിന്‍സ്ട്രീം സിനിമകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവുന്നതില്‍ അത്ഭുതമില്ല.. ഏറെ നാള്‍ക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്ബോള്‍ പാട്ടിലെ വരികള്‍ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്. കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം.
പൂമരം അതല്ല ചെയ്യുന്നത്. ശീലങ്ങളെ മാറ്റാന്‍, പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്.
-വിനീത് ശ്രീനിവാസന്‍
ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്ബസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം ആണ് നിര്‍വഹിച്ചത്. ലൈം ലൈറ്റ് സിനിമാസിന്‍െറ ബാനറില്‍ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ‘പൂമരം’ നിര്‍മിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്