ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടില്‍ പ്രദര്‍ശനത്തിനെത്തുന്ന പുതിയ ചിത്രം 2.0’വിന്റെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്.

കേരളത്തിലെ തന്നെ പ്രമുഖ നിര്‍മ്മാണ കമ്ബനികള്‍ സിനിമയുടെ വിതരണം ആവശ്യപ്പെട്ടെങ്കിലും ആഗസ്റ്റ് സിനിമയ്ക്ക് നറുക്ക് വീഴുകയായിരുന്നു. 16 കോടി രൂപയ്ക്കാണ് സിനിമയുടെ വിതരണം ആഗസ്റ്റ് സിനിമാസ് നേടിയത്. ഏപ്രില്‍ 27ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം ഏകദേശം 50 കോടി കളക്ഷനാണ് കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
2.0 ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ലക്ഷ്യമിടുന്നത്. വിജയ് ചിത്രം മെര്‍സല്‍ ആദ്യദിനം നേടിയത് 6.11 കോടിയായിരുന്നു. നിലവില്‍ അന്യഭാഷ ചിത്രങ്ങളില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം ബാഹുബലി 2 ആണ് . 6.27 കോടിയാണ് ബാഹുബലി 2വിന്റെ ആദ്യദിന കളക്ഷന്‍.
ബാഹുബലി 2 കേരളത്തില്‍ നിന്നും 50 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്നുമാത്രം വിജയ്യുടെ മെര്‍സല്‍ നേടിയത് 22 കോടിയാണ്. 2.0- 16 കോടി, മെര്‍സല്‍-7.5 കോടി,കബാലി-7.5 കോടി , തെറി-5.6 കോടി, ബാഹുബലി 2-10 കോടി എന്നിങ്ങനെയാണ് അന്യഭാഷ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശ തുകകള്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്