വിവാഹം കഴിക്കണം ഇല്ലെങ്കിൽ 25 ലക്ഷം രൂപ തരണം ഉണ്ണി മുകുന്ദനെ ഭീഷണപ്പെടുത്തി ഒരു സ്ത്രീ

തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത സ്ത്രീക്കെതിരെ നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചില വെബ്സൈറ്റുകളാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഒരു കഥ പറയാന്‍ വന്ന സ്ത്രീ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീ തന്നെ ബ്ലാക്ക് ചെയ്തതെന്ന് കൊച്ചി സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഒരു സിനിമയുടെ കഥ പറയാനാണ് ആ സ്ത്രീ വന്നത്. എന്നാല്‍, പൂര്‍ണമായ ഒരു കഥ ഇല്ലാത്തത് കൊണ്ട് അവരെ രണ്ടു തവണ തിരിച്ചയച്ചു. എന്നാല്‍, ഈ സ്ത്രീ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ വിളിച്ചു. ആ സ്ത്രീയുടെ അഭിഭാഷകനാണെന്നാണ് പറഞ്ഞത്. എനിക്കെതിരേ നിയമനടപടിയെടുക്കും എന്നാണ് പറഞ്ഞത്. ഇല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യപ്പെട്ടു-ഉണ്ണി പരാതിയില്‍ പറഞ്ഞു.
ഓഗസ്റ്റിലാണ് ഈ കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇതു സംബന്ധിച്ച് ഉണ്ണി മുകുന്ദന്‍ ആദ്യം ഒറ്റപ്പാലം പോലീസിലാണ് പരാതി നല്‍കിയത്. ഈ പരാതി പിന്നീട് ചേരാനെല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്