വിവാദങ്ങള്‍ക്ക് വഴിവച്ച അമലാ പോള്‍ ചിത്രം തിരുട്ടു പയലേ 2 വിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

പാ. വിജയ് രചന നിര്‍വഹിച്ച ഗാനം പാടിയത് കാര്‍ത്തിക്കും ശ്വേത മോഹനും ചേര്‍ന്നാണ്. ബോബി സിംഹയാണ് ചിത്രത്തിലെ നായകനായെത്തിയത്. സുശി ഗണേശന്‍ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്.
ബോബി സിംഹയ്ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചത് നേരത്തെ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അമല തന്നെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്ററിനെതിരെ സദാചാരികള്‍ കലി തുള്ളി വാളെടുത്തിറങ്ങിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ആയിരുന്നു പലരുടെയും ചീത്ത വിളി.
എന്നാല്‍, സദാചാരാ വാദികള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി അമല തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാം തുറന്ന് കാണിക്കുന്ന ഒരു ലോകത്തല്ല നമ്മള്‍ ജീവിക്കുന്നതെന്നും എന്നിട്ടും തന്റെ പൊക്കിള്‍ വലിയ ആഘോഷം തന്നെയായിരിക്കുകയാണെന്ന് അമല പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്