വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയില്‍ അണിനിരക്കുന്നത്.
ശേഖരന്‍കുട്ടി എന്ന് തങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കും.
പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്