×

വാപ്പായേക്കാള്‍ വാര്‍ഷിക വരുമാനം പുത്രന്‌…. ലാലിന്റെ പ്രതിഫലം കണ്ട്‌ ഞെട്ടണ്ട.. !

മുംബൈ: ഏറ്റവും കൂടുതല്‍ പണം വാരുന്ന ഇന്ത്യന്‍ താരം സല്‍മാന്‍ ഖാന്‍. ഫോബ്‌സ് മാഗസിന്റെ വാര്‍ഷിക പട്ടികയിലാണു സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഷാരൂഖ് ഖാനാണു രണ്ടാമന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കൊഹ്‌ലി മൂന്നാമത്.

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ മലയാള താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും ഇടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടികയാണ് ഫോബ്‌സ് പുറത്തിറക്കിയത്. 11 കോടി രൂപ വാര്‍ഷിക വരുമാനവുമായി മോഹന്‍ലാല്‍ പട്ടികയില്‍ 73ാം സ്ഥാനത്താണ്. 9.23 കോടി രൂപ വരുമാനവുമായി ദുല്‍ഖര്‍ സല്‍മാന്‍ 79ാം സ്ഥാനത്തുമുണ്ട്. 2016 ഒക്ടോബര്‍ ഒന്നു മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണു പട്ടിക തയാറാക്കിയിട്ടുള്ളത്.

പട്ടികയില്‍ ദുല്‍ഖറിനും താഴെയാണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍. 81ാമതാണ് അല്ലു അര്‍ജുന്റെ സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സല്‍മാന്‍ ഖാന്റെ വാര്‍ഷിക വരുമാനം 233 കോടി രൂപയാണ്. ഷാരൂഖിന്റെ വരുമാനം 170 കോടിയും കൊഹ്‌ലിയുടേത് നൂറ് കോടിയുമാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് സച്ചിന്‍ തെന്‍ഡുല്‍ക്കറുണ്ട്. അക്ഷയ് കുമാറിന് പിന്നിലാണ് സച്ചിന്റെ സ്ഥാനം.

ആമീര്‍ ഖാന്‍ ആറാം സ്ഥാനത്തുണ്ട്. 86.75 കോടി രൂപയാണ് ആമീര്‍ ഖാന്റെ വാര്‍ഷിക വരുമാനം. 68 കോടി രൂപ വാര്‍ഷിക വരുമാനവുമായി നടി പ്രിയങ്ക ചോപ്ര ആദ്യ പത്തിലുണ്ട്. ആദ്യ പത്തില്‍ ഇടം നേടിയ ഏക വനിതാ താരമാണ് പ്രിയങ്ക. 57 കോടി രൂപ വരുമാനവുമായി പി.വി സിന്ധു 13ാം സ്ഥാനത്തുണ്ട്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കങ്കണ, സൈന നെഹ്‌വാള്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

സ്ഥാനവും വരുമാനവും (കോടി രൂപയില്‍) ആദ്യ അഞ്ച്:

1. സല്‍മാന്‍ ഖാന്‍ 232.83
2. ഷാരൂഖ് ഖാന്‍ 170.5
3. വിരാട് കൊഹ്‌ലി 100.72
4. അക്ഷയ് കുമാര്‍ 98.25
5. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 82.50

 

73. മോഹന്‍ലാല്‍ 11.03
79. ദുല്‍ഖര്‍ സല്‍മാന്‍ 9.28

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top