×

ലാലേട്ടന്റെ മീശ ഇല്ലാത്ത കട്ട ഹീറോയിസം (Video)

ഒടിയന്റെ ടീസര്‍ കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ് വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ പുതിയ ലുക്ക് പ്രേക്ഷകര്‍ സ്വീകരിച്ചതോടെ മാസങ്ങളായി ഉള്ളിലുണ്ടായിരുന്ന ആകാംക്ഷയും ഭയവും ആശ്വാസത്തിന് വഴിമാറിയെന്നും സംവിധായകന്‍ പറഞ്ഞു.

‘ഇതുവരെ ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസം ആണ് നമ്മള്‍ കണ്ടത്. ഇനി മീശ ഇല്ലാത്ത കട്ട ഹീറോയിസം കാണാം. ഞാനും ഒരു ലാല്‍ ആരാധകനാണ് അദ്ദേഹം പറഞ്ഞു.

‘ഒടിയന്റെ ഫസ്റ്റ്‌ലുക്ക് വന്ന നാള്‍ മുതല്‍ ഞാനടക്കമുള്ള അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എങ്ങനെയാകും അദ്ദേഹം ഈ രൂപത്തിലേക്ക് മാറുക. വര്‍ഷങ്ങളായി നമ്മളുടെ മനസ്സില്‍ പതിഞ്ഞൊരു മുഖമുണ്ട് അദ്ദേഹത്തിന്. അതില്‍ നിന്നും ഈ രൂപത്തിലേക്ക് മാറുമ്പോള്‍ ആരാധകരും അത് എങ്ങനെയെടുക്കും എന്നൊരു സംശയം ഉണ്ടായിരുന്നു.’

‘ആരാധകര്‍ ഞെട്ടിയെന്ന് എല്ലാവരും പറയുന്നു. പക്ഷെ ഞാനിപ്പോള്‍ ആ ഞെട്ടലില്‍ നിന്ന് പുറത്തു വന്നിരിക്കുന്നു. 60 ദിവസം നീണ്ട കഠിന പരിശീലനമായിരുന്നു. ഒന്നുരണ്ടു വര്‍ഷം കൂടി പരിശീലനം നല്‍കിയ വിദഗ്ദര്‍ ലാലിനൊപ്പം ഉണ്ടാകും.’ രണ്ടാമൂഴത്തിലെ ഭീമനാകാനുള്ള ആദ്യചുവട് കൂടിയാണ് ഇതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മെലിഞ്ഞ് കൂടുതല്‍ ചെറുപ്പക്കാരനായ ഒടിയന്‍ മാണിക്യനിലേക്കാണ് മോഹന്‍ലാലിന്റെ രൂപ പരിണാമം. സിനിമയുടെ മൂന്നാമത്തെ ടീസറിലാണ് താരം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ വേഷപ്പകര്‍ച്ചയോടെ ഒടിയന്റെ മൂന്നാംഘട്ട ചിത്രീകരണം അടുത്തമാസം ആരംഭിക്കും.

Related image

ഒടിയന്‍ മാണിക്യന്റെ പുതിയ മുഖം. തേങ്കുറിശിയിലേക്കുള്ള ഒടിയന്‍ മാണിക്യന്റെ തിരിച്ചുവരവാണ്. ഭൂതകാലത്തിലെ യുവാവായ മാണിക്യന്‍. കഥാപാത്രത്തിനുവേണ്ടി മോഹന്‍ലാല്‍ ഒറ്റഘട്ടത്തില്‍ കുറച്ചത് 18 കിലോഗ്രാം ഭാരം. 50 ദിവസം പിന്നിട്ട കഠിനപരിശീലനങ്ങളിലൂടെയായിരുന്നു താരത്തിന്റെ യാത്ര. പരിശീലനത്തിന് ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന വിദഗ്ധസംഘമാണ് നേതൃത്വം നല്‍കിയത്. ദിവസവും അഞ്ചു മണിക്കൂറിലധികം ഇതിനായി മോഹന്‍ലാല്‍ ചെലവിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top