മാസ്റ്റര്‍പീസ് ഡിസംബര്‍ 21ന് തീയേറ്ററുകളിലേക്ക്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍പീസിന് സെന്‍സര്‍ ബോര്‍ഡ് വക ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം വരുന്ന ഡിസംബര്‍ 21 വ്യാഴാഴ്ച്ച കേരളത്തിലാകമാനം തിയേറ്ററുകളിലെത്തും.
കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്. മാസ്റ്റര്‍ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി എത്തുന്നത്.
ഭവാനി ദുര്‍ഗ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്വ ഈ ചിത്രത്തില്‍ കോളജ് പ്രഫസറായി അഭിനയിക്കുന്നു. സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യ ദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, മഹിമ നമ്ബ്യാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്‍റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച് മുഹമ്മദ് കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്നു. റോയല്‍ സിനിമാസിന്‍റെ ആദ്യ ചിത്രമാണിത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്