മാര്‍ക്കിടുന്ന താന്‍ എത്രമേല്‍ വിഷമാണ് .. ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി രശ്മി ആര്‍ നായര്‍
തൃത്താല എംഎ എ വിടി ബല്‍റാം എകെജിയെക്കുറിച്ചു നടത്തിയ പ്രസ്താവനയില്‍ സോഷില്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍ മുറുകുന്നു. ബില്‍റാമിനെതിരെ പരസ്യ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തി. മുന്‍ മോഡലായ രശ്മി ആര്‍ നായരും വിടി ബല്‍റാമിനെ വിമര്‍ശിച്ചു കൊണ്ടു രംഗത്ത് എത്തിരിക്കുന്നു. താന്‍ എകെജിക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്തു തന്റെതടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടുകറ്റയും കിണ്ടിയിമായിരുന്നു, അപ്പോള്‍ സ്വന്തം കുടുംബത്തില്‍ ജീവിച്ചിരുന്ന സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക എന്നും ഇവര്‍ ചോദിക്കുന്നുണ്ട്.
രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
AKG ആരായിരുന്നു എന്നും അദ്ദേഹം നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളും ഒന്നും നിരത്തി വെറും KSU ആയ ബല്‍റാമിന് മറുപടി എഴുതേണ്ട കാര്യമില്ല . AKG എന്താ വിമര്‍ശനാതീതന്‍ ആണോ എന്ന് ചോദിക്കുന്ന സാദാ മണ്ടന്‍ സൈബര്‍ കൊങ്ങികളോടും കൂടെയാണ് . AKG എന്നല്ല ഒരാളും വിമര്‍ശനാതീതന്‍ അല്ല അതിനയാള്‍ എത്ര മഹാനാണ് എന്ന് നിരത്തി വച്ചാലും അങ്ങനെ തന്നെ.
പക്ഷെ നിങ്ങളുടെ നേതാവ് ബലരാമന്‍ നടത്തിയത് രാഷ്ട്രീയ വിമര്‍ശനം ആണ് എന്നാണോ നിങ്ങള് ധരിച്ചു വച്ചിരിക്കുന്നത് . മരണപ്പെട്ട ഒരാളെ തിരികെ തെളിയിക്കാന്‍ അയാള്‍ വരില്ല എന്ന തോന്നലില്‍ ലോകത്തെ ഏറ്റവും ഹീനമായ ക്രൈം ചെയ്തു എന്ന് ആരോപിക്കുകയാണ് ബല്‍റാം ചെയ്തത് . അത്
രാഷ്ട്രീയ വിമര്‍ശനം എന്നതിന്‍റെ വ്യാഖ്യാന പരിസരങ്ങളില്‍ എവിടെയും വരുന്ന കാര്യമല്ല .
ഒരു നൂറ്റാണ്ട് മുന്‍പ് ജനിച്ച മനുഷ്യരെ ഇന്നിന്‍റെ സമകാലിക മൂല്യബോധം വച്ച് മാര്‍ക്കിടാന്‍ ഇറങ്ങിയ ഒരു മണ്ടനായി പോയല്ലോ തൃത്താലയുടെ MLA. മണ്ടന്‍ എന്നതിനേക്കാള്‍ വിഷം ആണയാള്‍ . താന്‍ AKGക്കിട്ട് ഒണ്ടാക്കാന്‍ ഇറങ്ങിയ കാലത്ത് തന്‍റെ അടക്കമുള്ള നായര്‍ കുടുംബത്തില്‍ ചൂട്ടു കറ്റയും കിണ്ടിയും ആയിരുന്നു എന്നതും ബല്‍റാമിന് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ വച്ച് കൃത്യമായി സമര്‍ഥിക്കാന്‍ കഴിയും . അപ്പോള്‍ സ്വന്തം കുടുംബത്തിലെ അന്ന് ജീവിച്ച സ്ത്രീകളെ ബല്‍റാം എന്താകും വിളിക്കുക.
ബല്‍റാമിനെ വ്യക്തിപരമായി ആക്രമിക്കുക അല്ല ഇന്നിന്‍റെ മൂല്യബോധം വച്ച് ഒരു നൂറ്റാണ്ട് പിന്നിലെ സമൂഹത്തിനു മാര്‍ക്കിടുന്ന താന്‍ എത്രമേല്‍ വിഷമാണ് എന്ന് സ്വയം ബോധ്യപ്പെടുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്