മാധവ് രാംദാസ് ചിത്രം ഇളയരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ബോള്‍ഡ് ലുക്കില്‍ ഗിന്നസ് പക്രു.
നിരൂപക പ്രശം നേടിയ മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാംദാസ് പക്രുവിനെ എന്ത് കഥാപാത്രമായാണ് അവതരിപ്പിക്കുന്നത് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് മാധവ് രാംദാസ് തന്റെ ചിത്രങ്ങളില്‍ സാധാരണയായി ഉള്‍പ്പെടുത്താറുള്ളത്. ഒരു കോടതി മുറിയില്‍ നടക്കുന്ന വിചാരണയുടെ കഥ പറഞ്ഞ ചിത്രമാണ് മേല്‍വിലാസം. ജാതിവിവേചനവും മേലുദ്യോഗസ്ഥരുടെ പീഡനവും ഉള്‍പ്പെടെ വിഷയങ്ങളായിരുന്നു ഈ ചിത്രത്തില്‍. ആരോഗ്യമേഖലയിലെ ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രമായിരുന്നു അപ്പോത്തിക്കിരി. മേല്‍വിലാസത്തില്‍ സുരേഷ് ഗോപി, തലൈവാസല്‍ വിജയ്, പാര്‍ഥിപന്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. അപ്പോത്തിക്കിരിയില്‍ സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രന്‍സ്, ആസിഫ് അലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഗിന്നസ് പക്രുവിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടൊരു സിനിമ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്