×

മലയാളത്തിലെ ഒരു പ്രമുഖ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീര വാസുദേവന്‍.

ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ ‘തന്‍മാത്ര’യിലെ ഏറ്റവും സെന്‍സിറ്റീവ് ആയ രംഗങ്ങള്‍ ഹൈലൈറ്റ് ചെയ്ത് ടെലികാസ്റ്റ് ചെയ്തതെന്നാണ് മീര പറയുന്നത്. താന്‍ ഒരു കുട്ടിയുടെ അമ്മയാണെന്നു പോലും ചാനല്‍ അധികൃതര്‍ ഓര്‍ത്തില്ലെന്നും മീര പറയുന്നു. തന്റെ ഫെയ്സ്ബുക്കിലൂടെ താരത്തിന്റെ വിമര്‍ശനം

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘ഷോ തുടങ്ങുന്നതിനു മുന്‍പേ അവരോട് ഞാന്‍പറഞ്ഞിരുന്നു തനിക്കൊരു ചെറിയ മകളുണ്ടെന്ന്. അവള്‍ ഈ ഷോ കണ്ട് തന്നെ മാത്രമല്ല, തന്റെ അമ്മയെ എങ്ങനെയാണ് അഭിമുഖത്തിലെ ചോദ്യകര്‍ത്താവ് നേരിട്ടതെന്ന് വിലയിരുത്തുമെന്നും. എന്തായാലും ഒരു സ്ത്രീയെ കുറിച്ച്‌ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്ബോഴോ അവരെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുമ്ബോഴോ ആ സ്ത്രീയെ മാത്രമല്ല, മൊത്തം സ്ത്രീ സമൂഹത്തെയാണ് അധിക്ഷേപിക്കുന്നത്.

തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിലെ ഏറ്റവും സെന്‍സിറ്റീവ് ആയ രംഗങ്ങളൊക്കെ ചേര്‍ത്തുവച്ച്‌ സെന്‍സേഷണലൈസ് ചെയ്താണ് തന്റെ അഭിമുഖം ചാനല്‍ ടെലികാസ്റ്റ് ചെയ്തത്. താന്‍ പറഞ്ഞ പലകാര്യങ്ങളും ദുര്‍വ്യാഖാനം ചെയ്തും തെറ്റിദ്ധരിപ്പിച്ചുമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഈ ഷോയുടെ ക്ലിപ്പിംഗുകള്‍ നല്‍കിയിരിക്കുന്നത്.

പക്ഷേ താന്‍ മനസുകൊണ്ട് ശക്തയാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. ഒരാള്‍ നമ്മളോട് മോശമായി പെരുമാറിയാല്‍, അത് നമ്മളെയല്ല ദോഷകരമായി ബാധിക്കുന്നത്. ആരാണോ അങ്ങനെ പെരുമാറുന്നത് അത് അവരുടെ വ്യക്തിത്വത്തെയാണ് എടുത്തുകാണിക്കുന്നത്. ഈ ഷോയെ കുറിച്ച്‌ കൂടുതലൊന്നും അറിയില്ല. പക്ഷേ തന്റെ പ്രൊഫഷണലിസത്തെ മാനിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്. താന്‍ കരുത്തുറ്റൊരു സ്ത്രീയാണ്. ആത്മവിശ്വാസമുള്ള സ്ത്രീ. യുക്തിയും ബുദ്ധിയും ഒരാളെ പിന്തുണയ്ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കും മാത്രമേ താന്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കൂ.

നിങ്ങള്‍ ഒരു സ്ത്രീയെ ഇകഴ്ത്തിക്കാണിക്കുമ്ബോള്‍ അവരെ മാത്രമല്ല മറിച്ച്‌ നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും അടങ്ങുന്ന സമൂഹത്തെയാണ് നിങ്ങള്‍ അപമാനിക്കുന്നത്. സിനിമാ മേഖലയിലെ ആളുകളെ താഴ്ത്തിക്കെട്ടുന്ന ഇത്തരം കാര്യങ്ങള്‍ കണ്ട് ത്രില്‍ അടിച്ചിരിക്കുന്ന എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് മാപ്പ് നല്‍കിയും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. സ്നേഹത്തോടെ മീര വാസുദേവന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top