×

മമ്മൂട്ടിയെ അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ല ,ത​​െന്‍റ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു ;പാർവ്വതി

കസബ വിവാദം സിനിമ മേഖലയില്‍ സജീവ ചര്‍ച്ചയാവു​േമ്ബാള്‍ നയം വ്യക്​തമാക്കി രംഗത്തെത്തിയിരിക്കുകയാണ്​ നടി പാര്‍വതി. മമ്മൂട്ടിയെ അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ലെന്നും ത​​െന്‍റ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ദി സ്ക്രോളിലെ ലേഖനത്തിലുടെ പാര്‍വതി വ്യക്​തമാക്കുന്നു.

സത്യത്തില്‍, ഞാന്‍ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. മമ്മുട്ടിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. പക്ഷേ, സംഭാഷണം പുറത്തുവന്നപ്പോള്‍ പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്​. എന്നാല്‍, സിനിമയില്‍ ഇന്ന്​ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെ ആണ് വിമര്‍ശിച്ചതെന്നും പാര്‍വതി പറയുന്നു.

രണ്ടോ മൂന്നോ പ്രസിദ്ധീകരണങ്ങള്‍ മാത്രമാണ് വ്യക്​തമായി ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്​. എന്നെ ആക്രമിക്കുന്ന ആളുകള്‍ മുഴുവന്‍ റിപ്പോര്‍ട്ടും വായിച്ചിരുന്നില്ല. അവര്‍ തലക്കെട്ട് കണ്ടു എന്നെ ആക്രമിക്കാന്‍ തുടങ്ങി. സിനിമാ രംഗത്തുള്ളവര്‍ പോലും തന്നെ വിമര്‍ശിച്ചു. ആ വീഡിയോ പൂര്‍ണമായും കണ്ടിരുന്നെങ്കില്‍ ഇത്തരത്തില്‍ ഒരു വിമര്‍ശം തനിക്ക്​ നേരിടേണ്ടി വരുമായിരുന്നില്ലെന്നും പാര്‍വതി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയാണെന്നാണ്​ എനിക്കെതിരെയുള്ള വിമര്‍ശങ്ങളിലൊന്ന്. ആളുകള്‍ പറയുന്നത്​ സിനിമ വെറും സിനിമ മാത്രമാണെന്നാണ്. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയിലിരുന്നു ചിരിക്കുകയും കരയുകയും കയ്യടിക്കുകയും അതിനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്ബോള്‍ അത് അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാകുന്നു.

ഒരു യാഥാര്‍ത്ഥ്യം കാണിക്കാന്‍ സിനിമക്ക്​ കഴിയും, എന്നാല്‍ അങ്ങനെ ചെയ്യാന്‍ അതിനെ മഹത്വപ്പെടുത്തേണ്ട ആവശ്യമില്ല. ആ ഉത്തരവാദിത്വം അതി​​െന്‍റ എഴുത്തുകാരനും സംവിധായകനുമാണ്. എല്ലാറ്റിനുമുപരിയായി,ഒരു താരത്തിന് സ്ക്രീനില്‍ എന്തെങ്കിലും പറയാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എപ്പോഴും പ്രാധാന്യമുണ്ട്. ഈ അവബോധത്തില്‍ നിന്നുമാണ് ഞാന്‍ സംസാരിച്ചത്. ത​​െന്‍റ എല്ലാ ചിത്രങ്ങളിലും ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു എഴുത്തുകാരനോ സംവിധായകനോ ഇതിന് പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും പാര്‍വതി പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top