×

ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്സിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു

ഡെലിഗേറ്റുകളുടെ എണ്ണം വര്‍ധിക്കുന്നത് ചലച്ചിത്രമേളയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. എന്നാല്‍, അതിനൊത്ത് സീറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, ഇത് നമ്മുടെ പരിതിയില്‍ വരുന്ന കാര്യമല്ല. അതുകൊണ്ട് ഒരു ഫെസ്റ്റിവല്‍ കോംപ്ലക്സിനെ കുറിച്ച്‌ ചിന്തിച്ചത്. അതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഫിലിം ഫെസ്റ്റിവലിനു മാത്രം വേണ്ടി എട്ടോ ഒന്‍പതോ തിയേറ്ററുകളുള്ള ഒരു വലിയ സമുച്ചയം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍. അത് ഒരുപക്ഷേ, ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായി തീരും-അദ്ദേഹം പറഞ്ഞു.

എണ്‍പത് ചിത്രങ്ങളില്‍ നിന്നാണ് മൂന്ന് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്

എല്ലാ വര്‍ഷത്തെയും പോലെ ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു മേളയാണിത്. ഒരുക്കങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചെയര്‍മാനും ഞാനും പ്രദര്‍ശനം നടക്കുന്ന എല്ലാ തിയ്യറ്ററുകളും സന്ദര്‍ശിച്ചുകഴിഞ്ഞു. പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ എത്തുന്നത്. ഇൗ സിനിമകളെ എങ്ങനെയാണ് പ്രേക്ഷകര്‍ കാണുന്നത് എന്നാണ് ഞങ്ങളും ഉറ്റുനോക്കുന്നത്. പോസറ്റീവായുള്ള ഫീഡ്ബാക്കാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാരണം മികച്ച ചിത്രങ്ങളുടെ ഒരു പാക്കേജാണ് ഉള്ളത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഈ ഫെസ്റ്റിവലിനെയും ഈ സിനിമകളെയും നല്ല രീതിയില്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കോമ്ബറ്റീഷന്‍ വിഭാഗത്തില്‍ മൂന്ന് ജൂറികളാണ് ഉള്ളത്. വിദേശ ചിത്രങ്ങള്‍ക്ക് ഒരു ജൂറിയും ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഒന്നും മലയാള ചിത്രങ്ങള്‍ക്ക് മറ്റൊന്നുമാണ് ഉള്ളത്. മലയാളത്തിനുള്ള ജൂറി അവര്‍ക്ക് മുന്നില്‍ വന്ന എണ്‍പതോളം ചിത്രങ്ങളില്‍ നിന്നാണ് ഇൗ മൂന്നെണ്ണം തിരഞ്ഞെടുത്തത്. അത് ജൂറിയുടെ തീരുമാനമാണ്. സെലക്റ്റ് ചെയ്യപ്പെട്ട രണ്ട് സിനിമകള്‍ ഞാനും കണ്ടിട്ടില്ല. ജൂറിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുക എന്നാണ് സംഘാടകരുടെ ധര്‍മം. മുന്‍കാലങ്ങളിലൊക്കെ മലയാള സിനിമ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മാന്‍ഹോളൊക്കെ അങ്ങനെ അംഗീകരിക്കപ്പെട്ടതാണ്. ഈ വര്‍ഷവും ഇത്തരം അംഗീകാരങ്ങള്‍ നമ്മളെ തേടിയെത്തും എന്ന് നമുക്ക് ആഗ്രഹിക്കാം.

ഡെലിഗേറ്റുകളുടെ എണ്ണം കൂടുന്നത് ഗുണകരം

ഡെലിഗേറ്റുകളുടെ എണ്ണം എല്ല വര്‍ഷവും വെല്ലുവിളിയാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റകളുടെ എണ്ണവും സീറ്റുകളുടെ എണ്ണത്തിനും പരിമിതിയുണ്ട്. അത് വര്‍ധിപ്പിക്കാന്‍ ഇപ്പോഴത്തെ അടിസ്ഥാന സൗകര്യം വച്ച്‌ ഇപ്പോള്‍ സാധ്യമല്ല. തിരുവനന്തപുരത്ത് ലഭ്യമായ എല്ലാ തിയേറ്ററുകളും നമ്മള്‍ ബുക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, ഓരോ വര്‍ഷം കഴിയുമ്ബോഴും പ്രേക്ഷകരുടെ പങ്കാളിത്തം കൂടിവരികയാണ്. അത് മേളയുടെ വിജയമായിട്ടാണ് നമ്മള്‍ കാണുന്നത്. മേള അത്രമാത്രം വിജയകരമായി കഴിഞ്ഞിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. അതിനൊത്ത് സീറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, ഇത് നമ്മുടെ പരിതിയില്‍ വരുന്ന കാര്യമല്ല. അതുകൊണ്ട് ഒരു ഫെസ്റ്റിവല്‍ കോംപ്ലക്സിനെ കുറിച്ച്‌ ചിന്തിച്ചത്. അതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഫിലിം ഫെസ്റ്റിവലിനു മാത്രം വേണ്ടി എട്ടോ ഒന്‍പതോ തിയേറ്ററുകളുള്ള ഒരു വലിയ സമുച്ചയം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍. അത് ഒരുപക്ഷേ, ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമായി തീരും.

സ്ത്രീ സുരക്ഷ

മേളയില്‍ സ്ത്രീകള്‍ക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രത്യേക ഫോറം തന്നെയുണ്ട്. അവിടെ സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ രേഖാമൂലം അറിയിക്കാവുന്നതാണ്. എത്രയും വേഗം അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ്.

ആഘോഷങ്ങള്‍ ഇല്ലാത്ത മേള

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടനത്തിന്റെ ആഘോഷം ഒഴിവാക്കാനുള്ളത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഇത്തരത്തിലുള്ള ഒരു ദുരന്തം നാട്ടില്‍ സംഭവിക്കുമ്ബോള്‍ അതില്‍ ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത് തന്നെയാണ് അതിന്റെ ഉദ്ദേശം. അതുകൊണ്ട് തന്നെ സിനിമയ്ക്ക് അപ്പുറത്തുള്ള ആഘോഷങ്ങളൊന്നും ഈ മേളയില്‍ ഉണ്ടാവില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ആഘോഷ പരിപാടികളെല്ലാം ആസൂത്രണം ചെയ്തിരുന്നെങ്കിലും പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഇപ്പോള്‍ സിനിമ എന്ന ആഘോഷം മാത്രമാണ് ഉണ്ടാവുക. പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതു തന്നെയാണല്ലോ ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.

ദേശീയഗാനം

നിയമം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കാന്‍ അക്കാദമിക്ക് കഴിയില്ല. അത് ചെയ്യേണ്ടത് സര്‍ക്കാരും പോലീസുമെല്ലാമാണ്. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച്‌ എല്ലാ പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പും ദേശീയഗാനം അവതരപ്പിക്കുന്നുണ്ട്. ആ സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന് കോടതിയുടെ ഉത്തരവും സര്‍ക്കാരിന്റെ തീരുമാനവുമാണ്. വ്യക്തികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് അവരുടെ വിഷയമാണ്. നടപടി സ്വീകരിക്കേണ്ടത് നിയമസംവിധാനത്തിന്റെ കാര്യമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top