പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് സിനിമയിലെ ഗാനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യംചെയ്ത് നടി പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. മാണിക്യമലരായ പൂവി എന്ന മാപ്പിളപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നടിക്കും സംവിധായകനുമെതിരെ കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു.
സംവിധായകന്‍ ഒമര്‍ ലുലുവും കേസ് എടുത്തതിനെതിരെ ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ റാസ അക്കാദമിയും, മഹാരാഷ്ട്രയിലെ ജാഗരണ്‍ സമിതിയും നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.
ഗാനം ഇസ്ലാമിനെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരാതി. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അര്‍ത്ഥവ്യത്യാസം ഉണ്ടാകുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേരളത്തില്‍ കാലങ്ങളായി പ്രചാരത്തിലുള്ള മാപ്പിളപ്പാട്ടാണ് ഇതെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഗാനത്തെക്കുറിച്ചും ഗാനരംഗത്തെക്കുറിച്ചും വിവാദങ്ങള്‍ കത്തിപ്പടര്‍ന്നതോടെ സിനിമയില്‍ നിന്നും ഗാനം പിന്‍വലിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഗാനത്തിന് ലഭിച്ച പിന്തുണകാരണം തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്