‘പൂമരം’; നാലാമത്തെ പാട്ടും പുറത്ത്
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റിലീസ് ചെയ്ത എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കാളിദാസ് ചിത്രം പൂമരത്തിലെ പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റിലേക്ക്. അജീഷ് ദാസന്‍ എഴുതി കാര്‍ത്തിക് ആലപിച്ച് ലീല എല്‍ ഗിരിക്കുട്ടന്‍ സംഗീതം നിര്‍വ്വഹിച്ച ‘ഇനി ഒരു കാലത്തേക്ക്’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ അഞ്ചാമതുമാണ് ഗാനം.
പൂമരത്തിലെ പാട്ടുകളാണ് ആ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്. പൂമരം സിനിമയെ മലയാളികള്‍ നെഞ്ചിലേറ്റുമ്പോള്‍ നാലാമത്തെ പാട്ടും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കെഎസ് ചിത്ര ആലപിച്ച അറയ്ക്കല്‍ നന്ദകുമാര്‍ രചനയും സംഗീതവും നിര്‍മ്മിച്ച ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മൃദുമന്ദഹാസം എന്നു തുടങ്ങുന്ന ഗാനം ലളിതഗാനമാണ്. സിനിമയില്‍ ലളിതഗാനം ചൊല്ലുന്ന സീനില്‍ തന്നെയാണ് പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ക്യാമ്പസ് പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റാണ്. മൂന്ന് ഗാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വരും ദിവസങ്ങള്‍ കൂടുല്‍ ഗാനങ്ങള്‍ പുറത്തുവിടും എന്നാണ് അണിയറ പ്രവര്‍കര്‍ നല്‍കുന്ന വിവരം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്