പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ട്; ആ വിലാസത്തിലാണ് രജിസ്ട്രേഷന്‍ നടത്തിയത്: സുരേഷ് ഗോപി
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് വാഹന രസിജ്സ്ട്രേഷന്‍ നടത്തിയ കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ കൃഷിഭൂമി ഉണ്ടെന്നും കൃഷിഭൂമിയില്‍ പോകുമ്ബോള്‍ താമസിക്കാന്‍ വാങ്ങിയ വീടിന്റെ വിലാസത്തിലാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കി.
നികുതി വെട്ടിപ്പ് നടത്താന്‍ ആഢംബര വാഹനങ്ങള്‍ക്ക് പുതുച്ചേരി രജിസട്രേഷന്‍ നടത്തി എന്നതാണ് സുരേഷ് ഗോപി എംപിക്ക് എതിരെയുള്ള കേസ്. ഇതേ സംഭവത്തില്‍ നടി അമല പോളിനെതിരേയും നടന്‍ ഫഹദ് ഫാസിലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഫഹദ് ഫാസിലിനെതിരെ രണ്ടാമതും കേസെടുത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ച് വീണ്ടും കാറ് വാങ്ങിയതിനാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പാണ് കേസടെത്തിരുക്കുന്നത്.
ആദ്യത്തെ കേസില്‍ മൂന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്