പദ്മാവത് പ്രതിഷേധം: കര്‍ണി സേനക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യുഡല്‍ഹി: പദ്മാവത് സിനിമക്കെതിരായ പ്രതിഷേധത്തില്‍ കര്‍ണി സേനക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവര്‍ത്തകന്‍ തെഹ്സിന്‍ പൂനെവാലെ, അഭിഭാഷകന്‍ വിനീത് ദന്ദ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കര്‍ണിസേന കോടതി വിധി മറികടന്ന് സിനിമക്കെതിരായ പ്രതിഷേധവും അക്രമവും തുടരുന്ന സാഹചര്യത്തിലാണ് ഹര്‍ജികള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.
പദ്മാവതിന്റെ വിലക്ക് നീക്കിയ ഉത്തരവ് ഭേദഗതി ചെയ്യാന്‍ കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയില്‍ ഉണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്